
22,680 രൂപ ഫാർമസിസ്‌റ്റുകൾക്ക് ഉറപ്പുവരുത്തും; ഫാർമാഫെഡ്
- മുൻപ് ശമ്പളം 16,500 ആയിരുന്നു
കോഴിക്കോട്:സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്‌റ്റൻ്റ്, മാനേജർ എന്നിവരുടെ മിനിമം വേതനം സർക്കാർ പുതുക്കി നിശ്ചയിച്ചു.

കുറഞ്ഞത് 22,680 രൂപയാണ് പുതിയ വേതനം അനുസരിച്ച് ഓരോ ഫാർമസിസ്റ്റുകൾക്കും ലഭിക്കേണ്ടത്. മുൻപ് 16,500 ആയിരുന്നു. പുതുക്കി നിശ്ചയിച്ച വേതനം ഉറപ്പുവരുത്താൻ വേണ്ട ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ദർവേഷ്, പ്രസിഡന്റ് ജിനു ജയൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.മുബീർ എന്നിവർ പറഞ്ഞു.
CATEGORIES News
TAGS KOZHIKODE