
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി ‘നന്മ’
- നന്മ മുണ്ട്യടി താഴയിലെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ചെക്ക് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങ് ഐഎഎസിന് കൈമാറി
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ജീവകാരുണ്യ, സാംസ്കാരിക കൂട്ടായ്മയായ നന്മ മുണ്ട്യടി താഴയിലെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച 40,000/- രൂപയുടെ ചെക്ക് ( നാൽപ്പതിനായിരം രൂപ) ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങ് ഐഎഎസിന് കൈമാറി.
പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്റർ, കോ – ഓർഡിനേറ്റർ എം. പി. ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് സെക്രട്ടറി വി.വി പ്രകാശ് ചെക്ക് കൈമാറിയത്.
CATEGORIES News