
നടൻ കാളിദാസ് ജയറാം വിവാഹിതനായി
- ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു
തൃശൂർ: നടൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു.

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.