
ഇത്തിരി നേരം കൂടി
കവിത
സത്യചന്ദ്രൻ പോയിൽക്കാവ്

ഏറെ നാൾ കാത്തു
കൊതിച്ചവൾ വാങ്ങിയ
പുത്തനുടുപ്പ് മറക്കല്ലേ
തോഴികൾ തൊട്ടാ-
വാടികൾ കാത്തിടും
ഓരോ വഴിയും മറക്കല്ലേ
സ്കൂൾ മുക്കിലൊരിക്കൽ കൂടി
ഇത്തിരിനേരം നിൽക്കേണം
ഒന്നുകടിച്ച നെല്ലിക്കയും
തട്ടികൊണ്ടു പോകുന്ന
കൊതിച്ചികളെ-
കണ്ടു ചിരിച്ചു ചുമച്ചിടാൻ
മറ്റൊരു കാലമിനിയുണ്ടോ
കൂട്ടുകാരെ
പാലക്കാട്ടെ കൊച്ചു കൂട്ടുകാർക്ക് ഹൃദയ നൊമ്പരങ്ങളോടെ

CATEGORIES Art & Lit.