
യോഗാപരിശീലനം ആരംഭിച്ചു
- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയും ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കായുള്ള യോഗാപരിശീലനം ചേലിയ യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ അധ്യക്ഷയായി. വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ, ട്രെയിനർ വികാസ് ,
ഡോ: അഞ്ജന, സജേഷ് മലയിൽ ഹെഡ്മിസ്ട്രസ് ദിവ്യ, യോഗ ഇൻസ്ട്രക്റ്റർ അഭിജിത്ത് എന്നിവർ സംസാരിച്ചു. ശ്രീരേഖ നന്ദി പറഞ്ഞു. സ്കൂളിലെ 40 കുട്ടികൾക്കാണ് യോഗ പരിശീലനം നൽകുന്നത്.
CATEGORIES News