ഷൂട്ടിങ് രംഗത്തേക്ക് മകളെ കൊണ്ടുവന്നതിൽ പശ്ചാത്തപിക്കുന്നു

ഷൂട്ടിങ് രംഗത്തേക്ക് മകളെ കൊണ്ടുവന്നതിൽ പശ്ചാത്തപിക്കുന്നു

  • പുരസ്‌കാരത്തിന് താൻ അർഹയാണെന്നും എന്നാൽ രാജ്യം തീരുമാനിക്കട്ടേയെന്നുമാണ് മനു ഭാക്കറിന്റെറെ നിലപാടെന്നും പിതാവ്

ന്യൂഡൽഹി: ഖേൽ രത്ന പുരസ്കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷൻ. ഇത്രയും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും മനുവിനെ ഖേൽ രത്നക്ക് പരിഗണിക്കുന്നില്ലെങ്കിൽ പുരസ്ക‌ാര കമ്മിറ്റിയിൽ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നില്ലെന്ന് വിശ്വസിക്കാൻ നിർബന്ധിതമാകുകയാണ്. അല്ലെങ്കിൽ ചിലരുടെ ഉത്തരവ് പിന്തുടരുകയാണ്.

പുരസ്‌കാരത്തിന് താൻ അർഹയാണെന്നും എന്നാൽ രാജ്യം തീരുമാനിക്കട്ടേയെന്നുമാണ് മനു ഭാക്കറിന്റെറെ നിലപാടെന്നും പിതാവ് പറഞ്ഞു. ടെലികോം ഏഷ്യ സ്പോർട്ടിനോടാണ് രാം കിഷൻ പ്രതികരിച്ചത്. ഷൂട്ടിങ് രംഗത്തേക്ക് മകളെ കൊണ്ടുവന്നതിൽ പശ്ചാത്തപിക്കുന്നു. പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാൽ മതിയായിരുന്നു എന്നും മനു ഭാക്കറിന്റെ പിതാവ് പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )