പൂപ്പൊലി 2025; അന്താരാഷ്ട്ര പുഷ്പമേള നാളെ മുതൽ

പൂപ്പൊലി 2025; അന്താരാഷ്ട്ര പുഷ്പമേള നാളെ മുതൽ

  • മേള മന്ത്രി പി പ്രസാദ് നാളെ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ: കേരള കാർഷിക സർവകലാ ശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണത്തിൽ ആരംഭിക്കും. 15 വരെ നടക്കുന്ന പുഷ്പോത്സവത്തിന്റെ ഒരുക്കം പൂർണമായതായി കാർഷിക സർവ്വകലാശാല മേധാവി ഡോ:സി കെ യാമിനി വർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ മന്ത്രി പി പ്രസാദ് മേള ഉദ്ഘാടനം ചെയ്യും.

ശിൽപ്പശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, കലാപരിപാടികൾ തുടങ്ങിയ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കും.മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ്. ഇത്തവണ മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )