പുലർച്ചെ രണ്ടരയോടെ പക്രംതളം ചുരത്തിൽ തീപ്പിടിത്തം

പുലർച്ചെ രണ്ടരയോടെ പക്രംതളം ചുരത്തിൽ തീപ്പിടിത്തം

  • വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ വ്യാപനം തടയാനായി.

കുറ്റ്യാടി : തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ പക്രംതളം ചുരത്തിൽ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തമുണ്ടായത് ഒമ്പതാംവളവിൽ റോഡിനോടു ചേർന്ന ഭാഗത്താണ്. തീപിടുത്തം ഉണ്ടാവാൻ കാരണം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ വ്യാപനം തടയാനായി. അതുകൊണ്ട് വലിയ അപകടം ഒഴിവായി. പ്രദേശവാസികളിലൊരാൾ ആണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ച ത്. പതിനൊന്നാം വളവിൽ ഒരു വർഷം മുൻപ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരുന്നു.

വേനൽ കാലമായതുകൊണ്ടും ചുരത്തിൽ മാലിന്യം തള്ളുന്നത് കൊണ്ടും ഇത്തരത്തിൽ ഉള്ള തീപ്പിടിത്തമുണ്ടാവാൻ സാധ്യത ഏറെയാണെന്നും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു. നാദാപുരത്തെ അഗ്നിരക്ഷാസേനയാണ് തീയണച്ചത്
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )