
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ പിടിയിൽ
- കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആൻ്റണിയെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആൻ്റണി (32)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കാൾ ചെയ്ത് ശല്യം ചെയ്തതിൽ വീട്ടുകാർ താക്കീത് നൽകിയെങ്കിലും വീണ്ടും അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിച്ചു.തുടർന്ന് വീട്ടുകാർ പെൺകുട്ടിയെയും കൂട്ടി കോഴിക്കോട് ബീച്ചിലെത്തി. ബീച്ചിലെത്തിയ പ്രതി പെൺകുട്ടിയോട് സംസാരിക്കുകയും കൈയിൽ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇതുകണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടി കൂടുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.