
കലോത്സവം;മുന്നിൽ കണ്ണൂർ രണ്ടാമത് കോഴിക്കോട്
- 235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മത്സരങ്ങൾ മുറുകുമ്പോൾ പോയിന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ. 234 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 232 വീതം പോയിൻ്റുമായി തൃശ്ശൂർ, പാലക്കാട് ജില്ലകൾ മൂന്നാമതുമുണ്ട്.

ആകെ 249 മത്സരയിനങ്ങളിൽ 65 എണ്ണമാണ് ഇപ്പോൾ പൂർത്തിയായത്.സ്കൂളുകളുടെ പോയിന്റ് പട്ടികയിൽ 43 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ.
CATEGORIES News