
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്; ചൂട് കൂടും
- അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും
തിരുവനന്തപുരം: കേരളത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 11 മുതൽ 3 വരെയുള്ള സമയത്ത്’ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി വെള്ളം കുടിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കുക.അയഞ്ഞതും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും ധരിക്കുക,.പുറത്തിറങ്ങുമ്പോൾ കുടയോകോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. എന്നിവയാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ.
CATEGORIES News