യുവാവിനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ

യുവാവിനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ

  • അക്രമം നടന്നത് കഴിഞ്ഞ മാസം 21ന് രാത്രി 11.10ന് കോർപറേഷൻ ഓഫിസിനു അടുത്തുള്ള കോഫി ഷോപ്പിനു മുൻവശത്താണ്

കോഴിക്കോട്: യുവാവിനെ കുത്തിപരുക്കേൽപിച്ച സംഭവത്തിൽ 5 പേർ പോലീസ് പിടിയിൽ. തിരുവണ്ണൂർ കോട്ടുമ്മൽ അറ്റുത്ത് ആയിരം വീട്ടിൽ എ.വി.മുസ്‌തഫ(41), കല്ലായി ചക്കുംകടവ് ആയിരം വീട്ടിൽ എ.വി.മുഹമ്മദ് റാഫി(37), നല്ലളം ജയന്തി റോഡിൽ ഹിദായത്തുൽ ഇസ്ലാം പള്ളിക്ക് പിൻവശം താമസിക്കും ഇരിങ്ങൽ മണപ്പുറം വയലിൽ കെ.കെ.റംഷീദ്(32), അരക്കിണർ ചാക്കീരിക്കാട് പറമ്പ് പുത്തൻ വീട്ടിൽ എ.മാഹിൻ(43), നല്ലളം വെസ്‌റ്റ് ബസാർ തെക്കേ തിരുത്തിമ്മൽ പറമ്പ് കെ.റഫീഖ് (45) എന്നിവരെയാണ് ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസ് അറസ്‌റ്റ് ചെയ്തത്.

അക്രമം നടന്നത് കഴിഞ്ഞ മാസം 21ന് രാത്രി 11.10ന് കോർപറേഷൻ ഓഫിസിനു അടുത്തുള്ള കോഫി ഷോപ്പിനു മുൻവശത്താണ്. പരിസരത്തെ താമസക്കാരനായ കെ.മനു സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കെ 5 അംഗ സംഘം കത്തികൊണ്ടു വയറിനു കുത്തുകയായിരുന്നു. ഡിസംബർ ആദ്യവാരം റെയിൽവേ നാലാം ഗേറ്റിനു അടുത്ത് മനുവിന്റെ സുഹൃത്തുക്കളെ പ്രതികളിൽ ചിലർ മർദിച്ചിരുന്നു. ഇതിനെതുടർന്ന് വെള്ളയിൽ പൊലീസിൽ പരാതി നൽകാൻ മനു സഹായിച്ചതിന്റെ വിരോധത്തിലാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )