മഹാത്മാ പുരസ്കാര നിറവിൽ മൂടാടി

മഹാത്മാ പുരസ്കാര നിറവിൽ മൂടാടി

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം 2022-2023 സാമ്പത്തിക വർഷം ഏറ്റെടുത്ത് നടപ്പാക്കിയ പ്രവർത്തികൾ കൂടി കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്.

കൊയിലാണ്ടി : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മാ പുരസ്കാരം സ്വന്തമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് പുരസ്കാരം.

പദ്ധതിയിലെ തൊഴിലാളികളുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് പഞ്ചായത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം 2022-2023 സാമ്പത്തിക വർഷം ഏറ്റെ ടുത്ത് നടപ്പാക്കിയ പ്രവർത്തികൾ കൂടി കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 176149- തൊഴിൽ ദിവസങ്ങളാണ് ഇതിനായി ഉണ്ടാക്കിയത്.

മൂടാടി ഗ്രാമപഞ്ചായത്ത് അക്രിഡറ്റഡ് എൻജിനീയർ ജോഷി ജയനാണ് ഈ ഗ്രൂപ്പിന്റെ ടീം ലീഡർ. പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് കുമാർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )