എയർപോർട്ടുകളിൽ ജോലി ഒഴിവ് ;മാർച്ച് 18 വരെ അപേക്ഷിക്കാം

എയർപോർട്ടുകളിൽ ജോലി ഒഴിവ് ;മാർച്ച് 18 വരെ അപേക്ഷിക്കാം

  • എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം

ന്യൂഡൽഹി: രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാൻ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് . ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആകെ 83 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മാർച്ച് 18ന് മുൻപായി അപേക്ഷിക്കണം.

തസ്തിക & ഒഴിവ്:

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്.

ഒഴിവുകൾ: 83

ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്) = 13 ഒഴിവ്

ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) = 66 ഒഴിവ്

ജൂനിയർ എക്സിക്യൂട്ടീവ് (ഒഫീഷ്യൽലാംഗ്വേജ്) = 04 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 14,0000 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

ജൂനിയർ എക്സ‌ിക്യൂട്ടീവ് (ഫയർ സർവീസ്) = 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) = 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ജൂനിയർ എക്സ‌ിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) = 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്)യോഗ്യത

ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്)

എഞ്ചിനീയറിങ്/ ടെക് ഇൻ ഫയർ എഞ്ചിനീയറിങ്/ മെക്കാനിക്കൽ എഞ്ചിനീയറിങ്/ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് ബിരുദം.

ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്)

എംബിഎ ഡിഗ്രി കൂടെ

HRM/HRD/PM&IR/ Labour welfare എന്നിവയിൽ സ്പെഷ്യലൈസേഷൻ.

ജൂനിയർ എക്സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്)

Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory)

അപേക്ഷ ഫീസ്:

എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, AAI അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പൂർത്തിയാക്കിയവർ, വനിതകൾ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർ 10,00 രൂപ അപേക്ഷ ഫീസായി നൽകണം.

അപേക്ഷ:

താൽപര്യമുള്ളവർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക.

( വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )