ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉപയോഗിക്കരുത്’; ധനമന്ത്രാലയം

ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉപയോഗിക്കരുത്’; ധനമന്ത്രാലയം

  • ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി:രാജ്യത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉൾപ്പെടെയുള്ള എ.ഐ. ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ സുരക്ഷിതത്വത്തെ ബാധിക്കുന്നതിനാലാണ് നടപടി. ജനുവരി 29-ന് തന്നെ സർക്കാർ ഇത്തരത്തിലൊരു നിർദേശം നൽകിയിരുന്നു.ഓഫീസ് കമ്പ്യൂട്ടറുകളിലേയും ഉപകരണങ്ങളിലേയും ചാറ്റ് ജിപിടി, ഡീപ്സീക് മുതലായ എ.ഐ. ആപ്പുകളും ബോട്ടുകളും സർക്കാർ രേഖകളുടെ രഹസ്യസ്വഭാവത്തിന് അപകടമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ധനമന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്.

നേരത്തെ, പേഴ്‌സണൽ- ട്രെയ്നിങ് മന്ത്രാലയം ചാറ്റ് ജിപിടി- 4 പ്ലസ് ഉപയോഗം പഠിപ്പിക്കാൻ ജോയിന്റ് സെക്രട്ടറി തലത്തിൽനിന്ന് താഴോട്ട് പ്രത്യേക പരിശീലനം നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )