
വയോധികയുടെ മാല പിടിച്ചു പറിച്ച 2 പേർ അറസ്റ്റിൽ
- ജനുവരി 27 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
മാവൂർ:പട്ടാപകൽ മൂത്തേടത്ത് കുഴി നാരായണി അമ്മയുടെ മാല പിടിച്ചു പറിച്ച കേസിൽ 2 പേരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ കള്ളിവളപ്പിൽ കെ.വി.ഷാനിബ് (27), പാഴൂർ തോർക്കാളിൽ ടി. ഷമീർ (28) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ജനുവരി 27 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . അയൽവാസിയുടെ വീട്ടിൽ നിന്നു നടന്നു വരികയായിരുന്ന നാരായണി അമ്മയെ പൈപ്പൈൻ മൂത്തേടത്ത് കുഴി റോഡിൽ തള്ളിയിട്ടാണ് ബൈക്കിൽ എത്തിയ രണ്ടു പേരും മാല പിടിച്ചു പറിച്ചത്.

അടുത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്ക് തിരിച്ചറിഞ്ഞ പൊലീസ് കൊണ്ടോട്ടി, കൊടുവള്ളി, കോഴിക്കോട്, ആർടി ഓഫിസുകളിൽ ഇത് വരെ രജിസ്‌റ്റർ ചെയ്ത അത്തരം ബൈക്കുകളുടെ ലിസ്‌റ്റ് ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .
CATEGORIES News