
കാവ്യ ഭാരതി
കവിത

കാമുകനാവാം അനുജനാവാം
കാലത്തിൻ ബന്ധു കവിയുമാകാം
കാത്ത സ്വപ്നങ്ങളിലൊക്കെ നിന്റെ
കാവ്യനുരാഗ സ്മിതങ്ങൾ മാത്രം
ഭാരതീ നീ തന്ന ദിവ്യമേതോ
അനുഭൂതിയെന്നും തെളിഞ്ഞു നിൽക്കും
ഈ കൊടും വേനൽ വരണ്ട പാടം
ഇപ്പകൽ വേദനയൊക്കെ മാറും
ഏതാണ്ട് നാല് പതിറ്റാണ്ട് കാലം
എന്നിൽ നീ കാവ്യമായി നിന്നിരുന്നു
ആ കൊച്ചു പയ്യന്റെ ചാപല്യങ്ങൾ
കാണും വരെ ഞാൻ നടന്നിരുന്നു
ഏകാന്തമേതോ വഴിയിൽ നിന്നെ
കാത്തു ഞാനെന്നുമോ നിന്നിരുന്ന
എന്നെ നീയിന്നുമറിയുകില്ല
എങ്കിലും എന്നിൽ നീ മായുകില്ല
CATEGORIES Art & Lit.