നോർക്ക ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് സെന്റർ ഉദ്ഘാടനം ചെയ്തു

നോർക്ക ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് സെന്റർ ഉദ്ഘാടനം ചെയ്തു

  • നഴ്‌സിങ് പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിന് അവസരമുണ്ടാവും.
  • ഓഫ്‌ലൈൻ കോഴ്‌സുകളിൽ ബിപിഎൽ, എസ്.സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യം.

കോഴിക്കോട് : നോർക്ക റൂട്ട്സിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻഐഎഫ്എൽ) ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു. റാം മനോഹർ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനത്തിന്റെ ലാംഗ്വേജ് ലാബ് ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നോർക്ക റൂട്ട്സ് റെസിഡന്റ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. തിരുവനന്തപുരം സെൻ്ററിനു പുറമേയാണ് കോഴിക്കോട് മറ്റൊരു കേന്ദ്രം യാഥാർഥ്യമായത്.

നഴ്‌സിങ് പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിന് അവസരമുണ്ടാവും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതി നുള്ള കോഴ്സു‌കളും ജർമൻ ഭാഷയിൽ സിഇഎഫ്ആർ. എ-1, എ-2, ബി-1 ലെവൽവരെയുള്ള കോഴ്‌സുകളുമാണ് ആദ്യഘട്ടത്തിൽ തുടങ്ങാനിരിക്കുന്നത്.

ഓഫ്‌ലൈൻ കോഴ്‌സുകളിൽ ബിപിഎൽ, എസ്.സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ, ജനറൽ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 75 ശതമാനം സർക്കാർ സബ്‌സിഡിയും നൽകും. മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി കോഴിക്കോടിനും സമീപ ജില്ലക്കാർക്കും പ്രയോജനപ്പെടുന്ന വിധം നോർക്കയുടെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും. വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 8714259444.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )