
ചൂട് കൂടും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
- ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: ആറു ജില്ലകളിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37- ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36- ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നിലവിലെ താപനിലയെക്കാൾ രണ്ട് മുതൽ നാല് വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂട് കൂടുന്ന സാഹ ചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
TAGS CLIMATEERNAKULAMHealthKANNURKENDRA KALAVASTHA VAKUPPKOZHIKODESIX DISTRICTTHRISSURWATERWEATHERYELLOW ALERT