
ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പ്രൈമറി അധ്യാപകർ; സ്കൂളുകളുടെ പ്രവർത്തനം താളംതെറ്റും -കെ.പി.എസ്.ടി.എ
- വിദ്യാഭ്യാ സവകുപ്പ് കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ നാദാപുരം സബ്‌ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
നാദാപുരം: മാർച്ച് മൂന്നിന് ആരംഭിക്കുന്ന എ ച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷകളുടെ
ഇൻവിജിലേറ്റർമാരായി എൽ.പി, യു.പി വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് പ്രൈമറി വിദ്യാലയങ്ങളിലെ അക്കാദമിക പ്ര വർത്തനങ്ങളെ ബാധിക്കുമെന്ന് കെ.പി.എ സ്.ടി.എ ആരോപിച്ചു. മാർച്ചിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ തീർക്കാൻ കഴിയില്ല.

സ്വന്തം വിദ്യാലയങ്ങളിലെ പരീക്ഷ നടത്തിയശേ ഷം എച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷ നടത്താൻ അകലെയുള്ള വിദ്യാലയങ്ങളിലേ ക്ക് പോകുന്നത് പ്രായോഗികമല്ല. വിദ്യാഭ്യാ സവകുപ്പ് ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ നാദാപുരം സബ്‌ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
CATEGORIES News