വില്ല്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

വില്ല്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

  • വില്ല്യാപ്പള്ളിയിലെ മൊടവൻകണ്ടിയിൽ അനന്യയെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെതുടർന്ന് വടകര പോലീസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ മൊഴിയുടെ പേരിലാണ് കേസെടുത്തത്. പോലീസിൻ്റെ നേതൃത്വത്തിൽ വടകര ഗവൺമെന്റ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

വില്ല്യാപ്പള്ളിയിലെ മൊടവൻകണ്ടിയിൽ അനന്യ (17) യെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അനന്യ. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടനെ വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. അച്ഛൻ: രവീന്ദ്രൻ,അമ്മ: രേഷ്മ,സഹോദരി: അയന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )