
വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി
- 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്
വയനാട്:വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം.25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. തുരങ്ക പാത വരുക 30 കിലോമീറ്ററാണ് . തുരങ്ക പാത നിർമാണത്തിൻ്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.

പരിസ്ഥിതി ആഘാത സമിതിയുടെ ശിപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പാത കടന്നുപോകുന്നത് പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ്. അതിനാൽ കർശന ഉപാധിയോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
CATEGORIES News