വിഷുയാത്ര;  ആശ്വാസമായി കർണാടക ആർടിസിയുടെ പ്രത്യേക സർവീസ്

വിഷുയാത്ര; ആശ്വാസമായി കർണാടക ആർടിസിയുടെ പ്രത്യേക സർവീസ്

  • കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി

ബെംഗളൂരു: വിഷു ആഘോഷങ്ങൾക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് ബസുകൾ.വിഷു അവധിദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തത് ബെംഗളൂരു മലയാളികളെ ദുരിതത്തിലാക്കുക പതിവാണ്.

തീവണ്ടികളിൽ ടിക്കറ്റുകൾ ഇപ്പോഴേ തീർന്നു. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് ഇനി യാത്രക്കാരുടെ ആശ്രയം.വിഷു അടുക്കുമ്പോഴേക്കും ആർടിസി ബസുകളിലും ടിക്കറ്റുകൾ തീരും. അവസരം മുതലെടുത്ത് സ്വകാര്യബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. പലപ്പോഴും വിമാനടിക്കറ്റിനെക്കാൾ നിരക്ക് സ്വകാര്യബസുകളിൽ നൽകേണ്ടിവരാറുണ്ട്. ഈ സാഹചര്യത്തിൽ ആർടിസി ബസുകൾ പ്രത്യേക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് സഹായമാകും. കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )