
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് 794 കോടി രൂപ – വി.ശിവൻകുട്ടി
- കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ രണ്ട് അധ്യയന വർഷം കേന്ദ്രം കേരളത്തിനു നൽകാനുള്ള കുടിശികയാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത് 794 കോടി രൂപ. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ രണ്ട് അധ്യയന വർഷം കേന്ദ്രം കേരളത്തിനു നൽകാനുള്ള കുടിശികയാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തേക്ക് 654.54 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം അംഗീകരിച്ചെങ്കിലും മുൻവർഷങ്ങളിലെ വിഹിതം എന്നു കിട്ടുമെന്ന അനിശ്ചിതത്വത്തിലാണു സംസ്ഥാനം. ഇതുമൂലം സമഗ്രശിക്ഷ കേരളം (എസ്എസ്കെ) വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പു പ്രതിസന്ധിയിലായി.

2023-24 ലെ കേന്ദ്രവിഹിതത്തിൽ 280.58 കോടി രൂപയും ഈ അധ്യയന വർഷം 513.54 കോടി രൂപയും കുടിശികയാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
CATEGORIES News