
ക്ലീൻ കോഴിക്കോട് ;ഒരു വർഷത്തിനിടെ ജില്ലയിൽ വ്യാപക പരി ശോധന
- 6526 പരിശോധന, 76.80 ലക്ഷം പിഴ
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പിടികൂടുന്നതിനായി നടക്കുന്നത് വ്യാപക പരി ശോധനകൾ. സൂക്ഷിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിൽ പിടിവീഴുമെന്ന അവസ്ഥയിലാണ് എൻഫോഴ്സസ്മെന്റ്റ് ടീമിൻ്റെ പരിശോധന. മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കു ന്നതിന്റെ ഭാഗമായി 2024 ഫെബ്രുവരി മുത ൽ ഒരു വർഷത്തിനിടെ ജില്ലയിൽ 6526 പരി ശോധനകളാണ് നടന്നത്. ഇതിലൂടെ 76.80 ലക്ഷം പിഴ ചുമത്തി. മാർച്ച് മാസവും ശക്ത മായ പരിശോധന തുടരുകയാണ്ഏപ്രിൽ അഞ്ചിനാണ് ജില്ലയെ സമ്പൂർണ മാ ലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നത്. ഇ തിന് മുന്നോടിയായി പഞ്ചായത്ത്, മുനിസി പ്പാലിറ്റി, ബ്ലോക്ക് തലങ്ങളിൽ സമ്പൂർണ ശു ചിത്വ പ്രഖ്യാപനം നടത്തും. സമ്പൂർണ മാലി ന്യമുക്ത ജില്ല പ്രഖ്യാപനത്തിനുള്ള മുന്നൊ രുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

മുഴുവൻ ഹരിത അയൽക്കൂട്ടങ്ങളും മാനദണ്ഡങ്ങൾ പൂർത്തിയാക്കി ഹരിത പദവി നേടിക്കഴി ഞ്ഞു. 27,618 അയൽക്കൂട്ടങ്ങളാണ് ജില്ലയി ലുള്ളത്. ഹരിത വിദ്യാലയങ്ങളിൽ 98.72 ശ തമാനവും (1481ൽ 1462) ഹരിത പദവിയി ലെത്തി. ഹരിത സ്ഥാപനങ്ങളിൽ 97.65 ശത മാനവും വൃത്തിയുള്ള പൊതുസ്ഥലങ്ങൾ മാ ർക്കറ്റുകൾ തുടങ്ങിയവ 95.29 ശതമാനവും ഹരിത പദവി നേടി.ടൗണുകളെ ഹരിത പദവിയിലെത്തിക്കുന്ന താണ് അധികൃതർക്കു മുന്നിൽ വെല്ലുവിളി യാവുന്നത്. ഇതുവരെ 77 ശതമാനം ടൗണു കൾ മാത്രമാണ് ഹരിത പദവിയിലെത്തിയത്.അതായത് 274 ടൗണുകളിൽ 198 ടൗണുക ൾ മാത്രം. ടൂറിസം കേന്ദ്രങ്ങളിൽ 82 ശതമാ നം ഹരിത പദവി നേടിക്കഴിഞ്ഞു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി 195 ഇടങ്ങളിൽ കാമറയും സ്ഥാപിച്ചിട്ടുണ്ട്.