സപ്ലൈകോ; റംസാൻ ഫെയറുകൾ മാർച്ച് 30 വരെ നടക്കും

സപ്ലൈകോ; റംസാൻ ഫെയറുകൾ മാർച്ച് 30 വരെ നടക്കും

  • വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെ നടക്കും

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാൻ ഫെയറുകൾ മാർച്ച് 30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വർഷത്തെ റംസാൻ- വിഷു- ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ നാളെ (മാർച്ച് 25) രാവിലെ പത്തരക്ക് നിർവഹിക്കും. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ തുടങ്ങിയവർ സംസാരിക്കും. സപ്ലൈകോ തിരുവനന്തപുരം റീജണൽ മാനേജർ എ. സജാദ്, ഡിപ്പോ മാനേജർ പി.വി. ബിജു തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും ഒരു പ്രധാന സപ്ലൈകോ വില്പനശാലയാണ് റംസാൻ ഫെയറാക്കി മാറ്റുന്നത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രത്യേക റംസാൻ ഫെയറുകൾ സംഘടിപ്പിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )