ജനശതാബ്ദി ഉൾപ്പടെ നാല് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

ജനശതാബ്ദി ഉൾപ്പടെ നാല് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

  • തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള ഏറ്റവും തിരക്കേറിയ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു. കേരളത്തിൽ സർവീസ് നടത്തുന്നതിൽ പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള ഏറ്റവും തിരക്കേറിയ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.

12075 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയർകാർ കോച്ച് മാർച്ച് 29 മുതൽ).

12075 കോഴിക്കോട്- തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ‌്പ്രസ് (അധിക ചെയർ കാർ കോച്ച് മാർച്ച് 29 മുതൽ).

16604 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും)

16603 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ചുകൾ 27നും 28നും)

16629 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്‌സ്പ്രസ് (അധിക സ്റ്റീപ്പർ ക്ലാസ് കോച്ച് 28നും 29നും)

16630 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ് (അധിം സ്ലീപ്പർ ക്ലാസ് കോച്ച് 27നും 28നും അനുവദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )