ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റ അപേക്ഷ ഉടൻ

ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റ അപേക്ഷ ഉടൻ

  • 2025-26 പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി.യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണ്

തിരുവനന്തപുരം:കേരളത്തിലെ 2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതുസ്ഥലംമാറ്റ നടപടികൾ സ്‌കൂൾ ജൂൺ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി പരമാവധി ഒന്നരമാസത്തിനുള്ളിൽ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.

ഹയർ സെക്കൻഡറി അധ്യാപകരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഡി.എച്ച്.എസ്.ഇ ട്രാൻസ്ഫർ സോഫ്റ്റ് വെയർ എൻ.ഐ.സി. യിൽ നിന്നും കൈറ്റിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. 2025-26 പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി.യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈറ്റിൻ്റെ ഭാഗത്തുനിന്നും തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )