
2025-26 വർഷത്തെ ബിസിസിഐയുടെ വാർഷികക്കരാർ ലിസ്റ്റ് പുറത്തുവിട്ടു
- നാല് താരങ്ങളാണ് ഗ്രേഡ് എ പ്ലസിൽ ഉള്ളത്
മുംബൈ:ബിസിസിഐ വാർഷിക കരാറിൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ വീണ്ടും ഉൾപ്പെടുത്തി. ഇന്ന് പ്രഖ്യാപിച്ച കരാറിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 34 താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നാല് താരങ്ങളാണ് ഗ്രേഡ് എ പ്ലസിൽ ഉള്ളത്. രോഹിത് ശർമ, വി രാട് കോഹ്ലി, ജസ്പ്രീത് ബുംമ്ര രവീന്ദ്ര ജഡേ ജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിൽ. ഗ്രേഡ് സിയിലാണ് സഞ്ജുവും കിഷനും. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഗ്രേഡ് എയിലേക്ക് ഉയർത്തി.

അക്സർ പട്ടേലിനെ ഗ്രേഡ് ബിയിൽ നിലനിർ ത്തി. ശ്രേയസ് അയ്യരും ഗ്രേഡ് ബിയിലാണുള്ളത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ. അശ്വിനെ കരാറിൽ നിന്നൊഴിവവാക്കി. അയ്യർ, കിഷൻ എന്നിവരെ അച്ചടക്ക നടപടിയെന്നോണം കഴി ഞ്ഞ വർഷം കരാറിൽ നിന്നൊഴിവാക്കിയിരു ന്നു. റയാൻ പരാഗിനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.
CATEGORIES News