എംടിയും കഥാപാത്രങ്ങളും: ചിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു

എംടിയും കഥാപാത്രങ്ങളും: ചിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു

  • പ്രദർശനം നർത്തകിയും എംടിയുടെ മകളുമായ അശ്വതി വി നായർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ‘മഞ്ഞ് എംടിയിലേക്കൊരു കലാപ്രയാണം ‘ എന്ന ചിത്ര പ്രദർശനം തുടങ്ങി. എം.ടി സാഹിത്യത്തിലൂടെയുള്ള തീർത്ഥാടനമാണ് ചിത്രാങ്കണം കലാകാരന്മാരുടെ ചിത്രപ്രദർശനം . മഞ്ഞിലെ വിമലയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ദയ എന്ന പെൺകുട്ടിയിലെ ദയയും നിർമാല്യത്തിലെ വെളിച്ചപ്പാടും ഓപ്പോളിലെ ഓപ്പോളും കാലത്തിലെ സേതുവും രണ്ടാമൂഴത്തിലെ ഭീമനും എല്ലാ ചിത്രകാരന്മാരുടെ കരവിരുതിൽ പുന സൃഷ്ടിക്കപ്പെട്ടപ്പോൾ ചിത്രങ്ങളിൽ നിറഞ്ഞുനിന്നത് എം ടി സാഹിത്യം തന്നെയാണ്.

കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകല അധ്യാപകരുടെ കൂട്ടായ്മയായ ചിത്രാങ്കണത്തിന്റെ നേതൃത്വത്തിലാണ് ചിത്രപ്രദശനം നടക്കുന്നത് . വിദ്യാരംഭം കലാസാഹിത്യവേദിയിൽ വേളിയിൽ സംഘടിപ്പിച്ച ആദ്യ ചിത്രകല ക്യാമ്പിൽ പങ്കെടുത്ത ചിത്രകല അധ്യാപകരുടെ കൂട്ടായ്മയാണ് ചിത്രാങ്കണം. ചിത്രാങ്കണം കൺവീനർ ബാലകൃഷ്ണൻ കതിരൂരിന്റെ നേതൃത്വത്തിലുള്ള ചിത്രകല അധ്യാപകർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

പ്രദർശനം നർത്തകിയും എംടിയുടെ മകളുമായ അശ്വതി വി നായർ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ സുനിൽ അശോകപുരം മുഖ്യാതിഥിയായിരുന്നു. രാജൻ കടലുണ്ടി, ഫോട്ടോഗ്രാഫർ പി മുസ്തഫ, സുശാന്ത് കൊല്ലറക്കൽ , പിജി ഹരീഷ്, ഷമീർ ഹരിപ്പാട് , അബ്ദുൽ റഹീമാൻ എന്നിവർ സംസാരിച്ചു, 26 വരെയാണ് ചിത്രപ്രദർശനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )