
എന്റെ കേരളം പ്രദർശനമേളയിൽ കൃഷിവകുപ്പ് സ്റ്റാളുകൾ ശ്രദ്ധേയം
- കൃഷിവകുപ്പിൻ്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പ്പന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്
കോഴിക്കോട് : എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സ്റ്റാൾ സജ്ജികരിച്ചിരിക്കുന്നത്.

കൃഷിവകുപ്പിൻ്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പ്പന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കാർഷിക സേവനങ്ങൾ ഒരുകുടക്കീഴിലാക്കി നിലവിൽവന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്കും കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്‌കുകളും തീം പവലിയനിൽ ഒരുക്കിയിരിക്കുന്നത് സന്ദർശകർക്ക് ഏറെ ഗുണപ്രദമായി. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്‌ടർ സേവനവും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.