തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ

തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ

  • മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിൻ്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു

വടകര :തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള മലയിൽ മാതുവിൻ്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്.
കൂടിന്റെ വാതിൽ തകർത്താണ് നായകൾ അകത്തുകയറിയത്. ആക്രമണത്തിൽ രണ്ട് ഗർഭിണികളായ ആടുകളും ഒരു ആട്ടിൻ കുട്ടിയുമാണ് ചത്തത്. മാതുവിന്റെ മകൻ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിൻ്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് ഇതിനടുത്തായി ആട്ടിൻകുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )