
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
- നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്.
റാന്നി :മഴ കനത്തതോടെ നദികളിലും തോടുകളിലും ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലുമാണ് ജലവിതാനം ഉയർന്നത്. നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്‌ഥിതിയാണ്. തീരവാസികൾ ആശങ്കയിലാണ്. പമ്പാനദിയിലെ ഉപാസനക്കടവിൽ കരയിലേക്ക് ചെറിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്.

കുരുമ്പൻമൂഴി കോയിൽ തിങ്കളാഴ്ച്‌ച പുലർച്ചെ വെള്ളം കയറി തുടങ്ങിയിരുന്നു. കോസ്‌വേ ഇപ്പോൾ പൂർണമായി മുങ്ങിക്കിടക്കുകയാണ്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ഇടത്തിക്കാവ് തടയണയിൽ നിന്ന് വനത്തിലൂടെ കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിലേക്ക് കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുള്ളതിനാൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടില്ല.
CATEGORIES News
