ടാഗോർ ഫിലാൻന്ത്രോഫി ഐക്കൺ അവാർഡ് ഡോ എം എ കബീറിന് സമ്മാനിച്ചു

ടാഗോർ ഫിലാൻന്ത്രോഫി ഐക്കൺ അവാർഡ് ഡോ എം എ കബീറിന് സമ്മാനിച്ചു

  • ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു

കോഴിക്കോട്: ടാഗോർ ഫൗണ്ടേഷന്റെ ഈ വർഷത്തെ ടാഗോർ ഫിലാൻന്ത്രോഫി ഐക്കൺ അവാർഡ് ഡോ എം എ കബീറിന് (മലപ്പുറം ) കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് സമ്മാനിച്ചു. സമൂഹത്തിലെ അശരണരെയും അബലകളെയും പ്രത്യേക പരിഗണിക്കുന്നവരെയും ചേർത്തു പിടിക്കുന്ന ടാഗോർ ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മേയർ കോൺക്ലെവ് ടുമാറോ ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് പറഞ്ഞു. മാറിവരുന്ന സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധവും മൂല്യച്ചുതിയും തിരിച്ചു പിടിക്കുന്നതിന് ടാഗോർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് മേയർ കൂട്ടിച്ചേർത്തു.

പരിപാടിയിൽ വൈസ് ചെയർമാൻ വിനീഷ് വിദ്യാദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു.സിജി കോഴിക്കോട്, ജില്ലാ പ്രസിഡന്റ്‌ സലാം ഓമശ്ശേരി, ജനറൽ കൺവീനർ കെ റഹിയാന ബീഗം, പ്രോഗ്രാം ഡയറക്ടർ എൻ ബഷീർ, കൺവീനർ എച്ച് ആനന്ദ് കൃഷ്ണ,കെ ധനേഷ്, നവീൻ പാവണ്ടൂർ, ഷറഫുദ്ധീൻ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )