കോവിഡ് കേസുകൾ കൂടുന്നു; നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

കോവിഡ് കേസുകൾ കൂടുന്നു; നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 3758 പേർക്കാണ് കോവിഡ് ഉള്ളത്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 3758 പേർക്കാണ് കോവിഡ് ഉള്ളത്. ഇതിൽ 1400 കോവിഡ് കേസുകൾ കേരളത്തിലാണ്.

മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )