
ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി
- കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 3758 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് കേസുകൾ 3700 കടന്നു. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേരളത്തിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1400 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 3758 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും കൊവിഡ് വർധനവുണ്ട്. മഹാരാഷ്ട്ര- 485, ഡൽഹി- 436, ഗുജറാത്ത്- 320 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
CATEGORIES News