
ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും
- 26125 ആശമാർക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുകയായ 54,86,25,000 രൂപയാണ് അനുവദിച്ചത്
തിരുവനന്തപുരം : മൂന്ന് മാസത്തെ ഓണറേറിയം ആശമാർക്ക് കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നൽകാനുള്ള തുക എൻഎച്ച്എമ്മിന് അനുവദിച്ചു.അനുവദിച്ചത് ജൂൺ മുതൽ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് . 7000 രൂപ വീതം നൽകാൻ 54 കോടി രൂപയാണ് അനുവദിച്ചത്. 7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നൽകാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഓണറേറിയം നൽകാനുള്ള തുക മുൻകൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അതിലാണിപ്പോൾ നടപടി.

26125 ആശമാർക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുകയായ 54,86,25,000 രൂപയാണ് അനുവദിച്ചത്. ഓരോ മാസവും ഓണറേറിയം കൊടുക്കുമ്പോൾ അതിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൂടി സ്വീകരിക്കണം. ആ രീതിയിൽ മൂന്ന് മാസവും കൃത്യമായി ആശമാർക്ക് ഓണറേറിയം ലഭിക്കും.