മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

  • പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ജെൻഡർ റിസോഴ്സ് സെന്ററിന്റെ കൗമാരക്കാരായ കുട്ടികൾക്കുള്ള മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ മുൻസിപ്പൽ ഹാളിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കുട്ടികളും സിഡിഎസ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് സിഡിഎസ് സൗത്ത് ചെയർപേഴ്സൺ വിപിന. കെ.കെ. അധ്യക്ഷത വഹിച്ചു. നോർത്ത് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ, സുധിന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ എച്ച്.ഒ.ഡി യായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അർഷഖ് ചന്ദ്രൻ ക്യാമ്പയിൻ രസകരമായ രീതിയിൽ നയിച്ചു. കുട്ടികളുടെ പ്രതിനിധി ലിയ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ അമിത നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )