
മണ്ണിടിച്ചിൽ;ട്രെയിനുകൾ വൈകിയോടുന്നു
- 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, കടലേറ്റത്തിനും സാധ്യതയുണ്ട്.
കോഴിക്കോട്:വള്ളത്തോൾ നഗറിലെ മണ്ണിടിച്ചിലിനെ തുടർന്ന് 4 ട്രെയിനുകൾ വൈകിയോടുന്നു. തിരുനെൽവേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പർഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്. തിരുനെൽവേലി, നേത്രാവതി എക്സ്പ്രസുകൾ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്സ്പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പർക് ക്രാന്തി എക്സ്പ്രസ് 2 മണിക്കൂർ വൈകിയോടുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് നല്കിയിട്ടുണ്ട്. അറബിക്കടലിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
CATEGORIES News