
ബേപ്പൂർ തുറമുഖത്തെ കപ്പൽച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാകും
- മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണു തീരുമാനം.
ബേപ്പൂർ:തുറമുഖത്തെ കപ്പൽച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണു തീരുമാനം. കപ്പൽച്ചാൽ ഡ്രജിങ് നടത്തുന്നതിനു നേരത്തേ 11.80 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്ിരുന്നു.

എന്നാൽ, പ്രവൃത്തി ആരംഭിച്ചപ്പോൾ അടിത്തട്ടിൽ പാറയുടെ സാന്നിധ്യം കാരണം ഡ്രജിങ് പൂർത്തിയാക്കാനായില്ല. മാരിടൈം ബോർഡ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ചെങ്കൽ പാറകൾ നീക്കി കപ്പൽച്ചാൽ ആഴം കൂട്ടാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് 82.80 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
CATEGORIES News