സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം

സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം

  • സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപബാധയെന്ന് സംശയം. പ്രാഥമികപരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന്
സ്ഥിരീകരണത്തിനായി സാംപിൾ പൂനെ
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞമാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേ ടിയത്. ഈ മാസം ഒന്നിന് പെൺകുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. നിപ സംശയത്തെത്തുടർന്ന് പോസ്റ്റ്മോർട്ടം
നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )