യാത്രക്കാർക്ക് ആശ്വാസം;വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കുന്നു

യാത്രക്കാർക്ക് ആശ്വാസം;വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കുന്നു

കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

തിരുവനന്തപുരം:വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്താൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കെ സി വേണുഗോപാൽ ചെയർമാനായ പാർലിമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കർശന നിലപാടിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ ഡി ജി സി എ നിർബന്ധിതമായത്. ഡിമാൻഡ് അനുസരിച്ചാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്. വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുന്നതോടെ കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )