തീപിടുത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചറക്കി

തീപിടുത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചറക്കി

  • യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 31-ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണിത് അധികൃതർ പറഞ്ഞു. വിമാനത്തിൽ പരിശോധന തുടരുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )