അത്തോളി ജി വി എച്ച് എസ് എസിലെ വിദ്യാർഥിയ്ക്ക് മർദനം

അത്തോളി ജി വി എച്ച് എസ് എസിലെ വിദ്യാർഥിയ്ക്ക് മർദനം

  • വിദ്യാർഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം

അത്തോളി:പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ മുഹമ്മദ് അമീനാണ് മർദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർഥികൾ അമീനെ നിർബന്ധിച്ചു. പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് മർദനം തുടങ്ങിയത്.

വിദ്യാർഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം. ഒരാഴ്‌ച മുൻപാണ് മുഹമ്മദ് അമീൻ സ്‌കൂളിൽ അഡ്മ‌ിഷനെടുത്തത്. റാഗിങ്ങിനിടെ ഇടവഴിയിൽ വച്ചായിരുന്നു മർദനമെന്ന് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരുക്കേറ്റ മുഹമ്മദ് അമീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )