സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേരള സർക്കാർ

സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേരള സർക്കാർ

  • കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ കാൽ കഴുകുന്ന പാദ പൂജ നടത്തിയത് വിവാദമായതിനു പിന്നാലെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിച്ച് ആവശ്യമായ പരിഷ്കാരം കൊണ്ടുവരാനാണ് സർക്കാർ നീക്കം.

തുടക്കത്തിൽ പ്രാർത്ഥനാ ഗീതം പരിഷ്കരിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പിന്നാലെ മറ്റു കാര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി വിശദമായ പഠനം നടത്തിയാകും അന്തിമ തീരുമാനം എടുക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )