സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

  • പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ചർച്ച മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും, സ്കൂളുകളിലെ പാദപൂജയെയും ഗവർണറെയും മന്ത്രി വി ശിവൻകുട്ടി വിമർശിക്കുകയും ചെയ്തു.

പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ലയെന്നും, കുട്ടികളെക്കൊണ്ട് കാലു കഴുകുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു.കൂടാതെ സർവകലാശാലയിലെ ഭരണ സ്‌ംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്‌ഭവൻ ആർ എസ് എസ് താവളമാക്കുമെന്ന് ബി ജെ പിയുടെ കാര്യത്തിനും ഗവർണറെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണറുടെ നിലപാട്. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )