കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും

കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും

  • നാളെ രാവിലെ അഞ്ചിനു ദർശനത്തിനായി നടതുറക്കും

പത്തനംതിട്ട: കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠ‌രര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയ്ക്കും.

പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകർന്നശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും. ഇന്ന് പൂജകളൊന്നുമില്ല. നാളെ രാവിലെ അഞ്ചിനു ദർശനത്തിനായി നടതുറക്കും. എല്ലാ ദിവസവും പടിപൂജ ഉണ്ടായിരിക്കും. കർ ക്കടക മാസ പൂജകൾ പൂർത്തിയാക്കി 21ന് രാ ത്രി 10നു നട അടയ്ക്കും. നിറപുത്തരിക്കായി വീണ്ടും 29ന് ശബരിമല നട തുറക്കും. 30നാണ് നിറപുത്തരി പൂജ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )