നമുക്ക് കൈകോർക്കാം ശരത്തിനായി

നമുക്ക് കൈകോർക്കാം ശരത്തിനായി

  • സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ക്യൂ ആർ കോഡ് വഴി സഹായം നൽകുക

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ 15-ാം വാർഡിൽ താമസിക്കുന്ന പട്ടേരിതാഴകുനി ശരത്ത് എന്ന യുവാവ് ഗുരുത രമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലാണ്. എത്രയുംപെട്ടെന്ന് കരൾ മാറ്റി വെച്ചിട്ടില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഭാര്യയും 10 വയസ് മാത്രം പ്രായമുള്ള മകളും അടങ്ങിയ കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ശരത്ത്. ശസ്ത്രക്രിയക്ക് ആവശ്യമായ ഭീമമായ തുകയായ 50 ലക്ഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ നിർദ്ധന കുടുംബം. ഈ അവസ്ഥയിൽ ശരത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ശരത്തിന്റെ കുടുംബം.

ആയതിനാൽ ശരത്തിന്റെ ചികിത്സാ സഹായാർത്ഥം വടകര എം.പി ഷാഫി പറമ്പിൽ, കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ എന്നിവർ രക്ഷാധികാരികളായി ഒരു ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Bank Name: Kerala Gramin Bank
Bank A/c No: 40222101049121
Branch : Moodadi, IFSC Code: KLGB0040222

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )