
വി.എസിന്റെ വിയോഗത്തിൽ അനുശോചിച്ച് നന്തി ടൗണിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗം
- സി പി ഐ എം ഏരിയ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു
നന്തി: വി.എസിന് ആദരാഞ്ജലികൾ അർപ്പിച്ച് സി പി ഐ എം നന്തി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേർന്നു.

സി പി ഐ എം ഏരിയ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എ.കെ.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി വി.വി.സുരേഷ് സ്വാഗതവും കെ.വിജയരാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എൻ.ശ്രീധരൻ(സി.പി.ഐ.), കുഞ്ഞമ്മദ് കൂരളി (കോൺഗ്രസ്സ്), സി.ഗോപാലൻ(ബി.ജെ.പി.), രജീഷ് മാണിക്കോത്ത് (ആർ.ജെ.ഡി), കെ.കെ.റിയാസ്(മുസ്ലിംലീഗ്), ഒ.രാഘവൻ മാസ്റ്റർ(എൻ.സി.പി.) റസൽ നന്തി(പി.ഡി.പി),പവിത്രൻ ആതിര (വ്യാപാരി വ്യവസായ ഏകോപന സമിതി) തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News