
ഹിൽ ബസാറിലെ നൻമ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
- മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജാ പട്ടേരി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു
മൂടാടി: ഹിൽ ബസാറിലെ നൻമ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജാ പട്ടേരി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം കുമാരൻ സ്വാഗതവും ട്രഷറർ കെ.എം മുരളീധരൻ നന്ദിയും രേഖപ്പെടുത്തി. മയക്ക് മരുന്നിനെതിരെ അസിസ്റ്റൻഡ് എക്സൈസ് ഇൻപെക്ടർ ജയ പ്രസാദ് പാലക്കുളം ക്ലാസെടുത്തു.

കരൾ രോഗബാധിതനായ പുറക്കൽ നിവാസി ശരത്തിൻ്റെ ചികിത്സയ്ക്ക് നൻമ റസിഡൻസിലെ അംഗങ്ങൾ സ്വരൂപിച്ച 49, 100 രൂപ ചികിത്സ സഹായ കമ്മിറ്റി പ്രവർത്തകർക്ക് നൻമയുടെ സെക്രട്ടറിയും പ്രസിഡൻ്റും ട്രഷററും ചേർന്ന് നൽകി.
CATEGORIES News